റിയാദ്: ഓർഡർ ചെയ്ത കാപ്പി ഉടമയ്ക്ക് കൈമാറുന്നതിനുമുമ്പ് തുപ്പുന്ന വീഡിയോ പുറത്ത് വന്നതോടെ പ്രവാസിയായ ഡെലിവറി തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. റിയാദിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുപ്പതുകാരനായ പാകിസ്ഥാൻ പൗരനാണ് ഓർഡർ ചെയ്ത കാപ്പി നൽകുന്നതിനായി കൊണ്ട് പോകുന്നതിനിടെ ഗ്ലാസ്സിൽ തുപ്പിയത്. റിയാദിൽ പ്രമുഖ കോഫി ഷോപ്പിൽ നിന്ന് ഓർഡർ ചെയ്ത സ്വദേശിക്കാൻ ദുരനുഭവം.
തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പ്രാഥമിക നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നും റിയാദ് പോലീസ് മാധ്യമ വക്താവ് മേജർ ഖാലിദ് അൽ ഖിദ്രിസ് പറഞ്ഞു. പ്രതിയെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വീഡിയോ👇