ദോഹ: എയർ ഇന്ത്യ അടക്കം വിവിധ വിമാന കമ്പനികൾ കൂടുതൽ സർവീസുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മുതൽ കൊച്ചി-ദോഹ സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് 29 വരെ ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവ്വീസുകൾ.
ആഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ദോഹ സർവിസിനൊരുങ്ങി സ്പൈസ് ജെറ്റും രംഗത്തുണ്ട്. ഖത്തറുമായുള്ള എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവിസ്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ആഴ്ചയിൽ രണ്ട് എന്ന നിലയിലാവും സർവിസ് ആരംഭിക്കുന്നത്.
ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന് സർവിസുണ്ടാവും. അക്ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ് ഓപറേഷൻ ചുമതല. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്, ഇൻഡിഗോ എയർലൈൻസ് എന്നിവർ മാത്രമാണ് ഇന്ത്യയിൽനിന്ന് ദോഹയിലേക്ക് സർവിസ് നടത്തുന്നത്.