ഖത്തറിലേക്ക് കൂടുതൽ സർവ്വീസുകളും വിമാന കമ്പനികളും

0
1960

ദോഹ: എയർ ഇന്ത്യ അടക്കം വിവിധ വിമാന കമ്പനികൾ കൂടുതൽ സർവീസുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മുതൽ കൊച്ചി-ദോഹ സർവ്വീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് 29 വരെ ബുധൻ വെള്ളി ദിവസങ്ങളിലാണ് സർവ്വീസുകൾ.

ആഗസ്​റ്റിൽ ഇന്ത്യയിൽനിന്ന്​ ദോഹ സർവിസിനൊരുങ്ങി സ്​പൈസ് ജെറ്റും രംഗത്തുണ്ട്​. ഖത്തറുമായുള്ള എയർ ബബ്​ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവി​സ്​. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ആഴ്​ചയിൽ രണ്ട്​ എന്ന നിലയിലാവും സർവിസ്​ ആരംഭിക്കുന്നത്​.

ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന്​ സർവിസുണ്ടാവും. അക്​ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ്​ ഓപറേഷൻ ചുമതല. ടിക്കറ്റ്​ ബുക്കിങ്​ വൈകാതെ ആരംഭിക്കും. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്​, ഇൻഡിഗോ എയർലൈൻസ്​ എന്നിവർ മാത്രമാണ്​ ഇന്ത്യയിൽനിന്ന്​ ദോഹയിലേക്ക്​ സർവിസ്​ നടത്തുന്നത്​.