ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് വീണ്ടും നീട്ടി എമിറേറ്റ്സ്

0
2326

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് ഓഗസ്‌റ്റ് ഏഴു വരെ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി എമിറെസ്റ്റ്സ് വിമാനക്കമ്പനി. ഇന്ത്യയെ കൂടാതെ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് ഓഗസ്റ്റ് ഏഴ് വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ലൂടെ യാത്ര ചെയ്തവര്‍ക്കും ഒരിടത്തു നിന്നും യുഎഇ യാത്ര അനുവദിക്കില്ലെന്നും എമിറേറ്റ്‌സ് വെബ്സൈറ്റിൽ നൽകിയ പുതിയ യാത്രാ അറിയിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കുള്ള വിമാനസർവ്വീസ് ഓഗസ്റ്റ് 2 വരെ  ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിന് ശേഷവും വിലക്ക് തുടരുമോ എന്നതിൽ നിലവിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 2 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചുവെന്നും ഇത് അധികാരികളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇത് നീട്ടുമോയെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ്ണമായും ഉറപ്പില്ലെന്നും എയർലൈൻ അറിയിച്ചു.

ജൂലൈ 31 ന് ഇത്തിഹാദ് യാത്ര പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ച. എമിറേറ്റ്‌സിന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം, ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ജൂലൈ 28 ന് പുനരാരംഭിക്കുമെന്നായിരുന്നു.