കൊവിഡ് മഹാമാരി: സഊദിയിൽ ജീവനക്കാർക്കായി ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി കമ്പനികൾ രംഗത്ത്

0
2011

റിയാദ്: കൊവിഡ് മഹാമാരി മൂലം ജീവൻ അപകടത്തിൽ ആകുന്ന സ്ഥിതി വന്നതോടെ ജീവനക്കാർക്കായി ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി കമ്പനികൾ രംഗത്ത് വന്നതായി റിപ്പോർട്ട്. സഊദി വിപണിയിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി ലൈഫ് ഇൻഷുറൻസ് വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറോണ മഹാമാരി മൂലം ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതിനാലാണ് ഈ വിഷയത്തിൽ ലൈഫ് ഇഷുറൻസ് പദ്ധതിയുമായി കമ്പനികൾ രംഗത്തെത്തിയത്.
വൈറസ് ബാധയേറ്റ് മരണമുണ്ടായാൽ, ഒരു നിശ്ചിത കാലയളവിലേക്ക് ബന്ധുക്കൾക്ക് ശമ്പളം നേടാൻ പ്രാപ്‌തമാക്കുന്ന തരത്തിലുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് കമ്പനികൾ നടപ്പിലാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.