കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈതിലേക്ക് പ്രവേശനാനുമതി. നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും അവസാന ഘട്ടത്തിൽ അനിശ്ചിതത്വമോ മാറ്റമോ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നതിനെ തുടർന്ന് മന്ത്രിസഭ പ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് എടുത്താൽ മതിയെന്ന് നേരത്തെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികൾക്ക് ആശ്വാസമായി തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപനം.
കുവൈത്ത് പ്രവാസികൾക്ക് രാജ്യം അംഗീകരിച്ച കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി പ്രവേശനം നേടാനാകും. 72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപ്പോര്‍ട്ട് കൈവശം വേണം.
ഫൈസര്‍, മൊഡേർണ, ആസ്ട്രസെനക വാക്‌സിനുകളാണെങ്കില്‍ 2 ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആണെങ്കില്‍ 1 ഡോസും എടുത്തിരിക്കണം. നിലവില്‍ ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, എണ്ണ കമ്പനി ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.