ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് വിലക്ക് വീണ്ടും നീട്ടിയതായി ഇത്തിഹാദ് എയർ

0
2574

അബുദാബി: ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്കുള്ള വിമാനസർവ്വീസ് പുനഃരാരംഭ തിയ്യതി വീണ്ടും നീട്ടി ഇതിഹാദ്‌ എയർ.  ഓഗസ്റ്റ് 2 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്നാണ് ഇത്തിഹാദ് എയർവേയ്‌സ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

വിമാന സർവീസ് എന്ന് ആരംഭിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് എയർലൈൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് രണ്ടിന് ശേഷവും വിലക്ക് തുടരുമോ എന്നതിൽ നിലവിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി വ്യക്തമാക്കി.

ഓഗസ്റ്റ് 2 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചുവെന്നും ഇത് അധികാരികളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇത് നീട്ടുമോയെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ്ണമായും ഉറപ്പില്ലെന്നും എയർലൈൻ അറിയിച്ചു.

ജൂലൈ 31 ന് ഇത്തിഹാദ് യാത്ര പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ച. എമിറേറ്റ്‌സിന്റെ അവസാന അപ്‌ഡേറ്റ് പ്രകാരം, ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ ജൂലൈ 28 ന് പുനരാരംഭിക്കുമെന്നായിരുന്നു.