റിയാദ്: ഓഗസ്റ്റ് ഒന്ന് മുതൽ രാജ്യത്ത് വിവിധ കാര്യങ്ങൾക്ക് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉണ്ടായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും ഉൾപ്പെടെ ഒറ്റുമിക്ക കാര്യങ്ങൾക്കും തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.
സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക പ്രവർത്തനങ്ങൾ, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക, വിനോദ ഇവന്റുകൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ,
സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം ഇമ്യൂൺ സ്റ്റാറ്റസ് പരിശോധനക്ക് ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വാക്സിൻ സ്വീകരിച്ചവർക്കും രോഗം ഭേദമായവർക്കും അത് തവക്കൽനയിൽ വ്യക്തമാകും. സ്വദേശികളുടേയും വിദേശികളുടേയും തവൽക്കന ആപ് വഴി ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.





