ഉംറ പുനഃരാരംഭിച്ചു, ആദ്യ സംഘം മക്കയിലെത്തി

0
1111

മക്ക: ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയ ശേഷം, കൊറോണ വൈറസ് മുൻകരുതൽ നടപടികൾ പാലിച്ച് ആദ്യ ബാച്ച് ഉംറ തീർഥാടകർ ഞായറാഴ്ച പുലർച്ചെ മക്ക ഹറം പള്ളിയിലെത്തി. ഇരു ഹറം കാര്യാലയ വകുപ്പ് തീർത്ഥാടകരുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. തികച്ചും പൂർണ്ണ കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഉംറ തീർത്ഥാടനം നടത്തുന്നത്.

സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. ഉംറ തീർത്ഥാടനം പുനരാരംഭിച്ച ആദ്യ ദിവസങ്ങളിൽ ഇരുപതിനായിരം ആളുകൾക്ക് മാത്രമാണ് അനുമതി നൽകുക. പിന്നീട് ഘട്ടം ഘട്ടമായി ഹജ്ജിനു മുമ്പുള്ള അവസ്ഥയിലേക്ക് ശേഷി ഉയർത്തുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരിക്കുന്നത്.