ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ യു.എസ് ലഘൂകരിച്ചു. ഇന്ത്യ, പാകിസ്ഥാൻ രാജ്യങ്ങൾക്കാണ് യു എസ് ഇളവുകൾ പ്രഖ്യാപിച്ചത്ര്. യാത്ര പൂർണമായും വിലക്കുന്ന ലെവല്‍ നാലില്‍നിന്ന് ലെവല്‍ മൂന്നിലേക്കാണ് ഇരു രാജ്യങ്ങൾക്കും മാറ്റം നൽകിയത് . ഇതനുസരിച്ച് ഇന്ത്യയിലേക്കുള്ള യാത്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെങ്കിലും പൗരന്മാര്‍ക്ക് തീരുമാനമെടുക്കാം.
തിങ്കളാഴ്ച യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൊവിഡ് മഹാമാരി അവസ്ഥയുടെ കാര്യത്തിൽ കൈകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്. കൊവിഡ് നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന രാജ്യങ്ങളാണ് ലെവല്‍ മൂന്നിലുള്ളത്. എന്നാൽ, അംഗീകൃത വാക്സിന്‍ ഉപയോഗിച്ച് പൂര്‍ണമായി വാക്സിനേഷന്‍ നടത്തിയാല്‍ കൊവിഡ് ഗുരുതരാവസ്ഥ ഒഴിവാക്കാമെങ്കിലും യാത്രക്ക് മുമ്പ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന ഉപദേശമുണ്ട്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയ്ക്കായി ലെവൽ 3 ട്രാവൽ ഹെൽത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് രാജ്യത്ത് ഉയർന്ന തോതിലുള്ള കൊവിഡ് -19 ആണെന്ന് സൂചിപ്പിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
എഫ്‌ഡിഎ അംഗീകൃത വാക്സിൻ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ നൽകിയാൽ കൊവിഡ് ബാധിച്ച് ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും എങ്കിലും, ഏതെങ്കിലും അന്തർദ്ദേശീയ യാത്രകൾ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് സിഡിസിയുടെ നിർദ്ദിഷ്ട ശുപാർശകൾ അവലോകനം ചെയ്യുണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മെയ് അഞ്ചിനാണ് യാത്ര പാടില്ലെന്ന ലെവല്‍ നാലിലേക്ക് ഇന്ത്യയെ മാറ്റിയത്.