ഉസ്ബെകിസ്ഥാനിൽ നിന്ന് സഊദി പ്രവാസികളുടെ ബലിപെരുന്നാൾ ആഘോഷം, കാണാം വീഡിയോ

0
2102

റിയാദ്: സഊദിയിലേക്കുള്ള യാത്രയിൽ ഉസ്ബെകിസ്താനിൽ എത്തിയ സഊദി പ്രവാസികൾ ബലി പെരുന്നാൾ ആഘോഷത്തിൽ. ഉസ്ബെകിസ്താനിൽ നിന്ന് മലയാളികൾ മലയാളംപ്രസുമായി ബലിപെരുന്നാൾ വിശേഷങ്ങൾ പങ്ക് വെച്ചു. സഊദി പ്രവാസികളായ മുഹമ്മദ് കുട്ടി ജിദ്ദ,
മുഹമ്മദ് നിയാസ് മുത്തേടം എന്നിവർ പങ്കു വെച്ച വിശേഷങ്ങൾ അറിയാം.

പതിനഞ്ചു ദിവസം ഉസ്ബക്കിസ്ഥാനിൻ്റെ തലസ്ഥാനമായ താഷ്കൻ്റിൽ താമസിച്ചതിനു ശേഷമേ സഊദിയിൽ എത്തിചേരാനാവൂ എന്നുള്ളത് കൊണ്ട് ഇപ്രാവശ്യത്തെ ഈദ് ആഘോഷം ഉസ്ബക്കിസ്ഥാനിലായിരിന്നു. ഭൂരിപക്ഷവും മുസ്‌ലിം ജനവിഭാഗമാണ് ഉസ്ബക്കിസ്താനിൽ. പ്രാദേശികമായി ഈദ് പ്രമാണിച്ചു ലോക്ക് ഡൗൺ ആയതിനാൽ പള്ളികളിൽ ഈദ് ആഘോഷം വിലക്കിയിരിന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ വെച്ച് തന്നെ ഈദ് നമസ്കാരം സംഘടിപ്പിച്ചു.

ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജനറൽ സിക്രട്ടറി അബ്ദു റൗഫ് സ്വലാഹി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പഴയ ഇസ്ലാമിക ചരിത്രമുറങ്ങുന്ന ഇമാം ഖുഖാരിയുടെ ബുഖാറ യടങ്ങുന്ന ഈ നാട്ടിൽ ഒരുമിച്ച് കൂടി ഈദ് സന്ദേശം കൈമാറാനും സ്നേഹം പങ്കിടാനും സാധിച്ചതിൽ വലിയ സന്തോഷം ഒരു പുതിയ അനുഭവവുമായെന്നും ഇരുവരും പറഞ്ഞു.

വീഡിയോ കാണാം 👇