ജിദ്ദ: റിയാദിലേക്ക് സ്ഥലം മാറിപ്പോകുന്ന അൽ വഹ ഏരിയ എസ് ഐ സി ചെയർമാൻ മുജീബ് റഹ്മാൻ കണ്ണൂരിന് എസ് ഐ സി ഏരിയ കമ്മിറ്റി വക ഹൃദ്യമായ യാത്രയയപ്പ് നൽകി. പരിപാടി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷൌക്കത്ത് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫൈസി, ജാഫർ ഫൈസി എന്നിവർ സംസാരിച്ചു. എസ് ഐ സി ഏരിയ കമ്മിറ്റി വക ഉപഹാരം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മുജീബ് റഹ്മാന് സമ്മാനിച്ചു. ഏരിയ കെഎംസിസിക്ക് വേണ്ടി ഷൌക്കത്ത് ഷാൾ അണിയിച്ചു.
കുഞ്ഞാലി കുമ്മാളിൽ സ്വാഗതവും ഫൈസൽ മഞ്ചേരി നന്ദിയും പറഞ്ഞു.