ലുലു വാർഷിക സമ്മാന ലിങ്കുകൾ ഷെയർ ചെയ്യുന്നവർ ജാഗ്രത പാലിക്കുക

0
5716

അബുദാബി: ലുലു ഗ്രൂപ്പ് ഇരുപതാം വാര്ഷികത്തോടനുബന്ധിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സമ്മാന പദ്ധതി ലിങ്കുകൾ പ്രചരിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റ് 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓഫറുംറിനൊപ്പം ചോദ്യാവലിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൊബൈൽ ഡോറുകൾ ഉൾപ്പെടെ സമ്മാനങ്ങളും നൽകുമെന്ന തരത്തിലാണ് ലിങ്കുകൾ പ്രചരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളി വ്യാപകമായി ഇത് പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായതോടെ നിജസ്ഥിതി വ്യക്തമാക്കി ലുലു ഗ്രൂപ്പ് രംഗത്തെത്തി.

ഇത് വ്യാജ ലിങ്ക് ആണെന്നും ലുലു ഗ്രൂപ്പ് ഇത്തരത്തിലൊരു ലിങ്ക് പുറത്തിറക്കിയിട്ടില്ലെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഇത് സംബന്ധമായി ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇത്തരം വ്യാജ കാംപയിനുകളിലും വെബ്‌സൈറ്റുകളിലും ലോകമെമ്പാടുമുള്ള ഞങ്ങളുടെ വിശ്വസ്തരായ എല്ലാ ഉപഭോകതാക്കളോടും അഭ്യർത്ഥിക്കുന്നതായി ലുലു ഗ്രൂപ് അറിയിച്ചു. അത്തരം വെബ്‌സൈറ്റുകളിലോ സംശയാസ്പദമായ മറ്റേതെങ്കിലും ലിങ്കുകളിലോ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അകൗണ്ട്, ക്രെഡിറ്റ് കാർഡ് നമ്പറുകൾ എന്നിവ ഒരിക്കലും പങ്കിടരുതെന്നും ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.