കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ് കൂട്ടായ്മ രക്ത ദാന കാംപ് സംഘടിപ്പിച്ചു

0
859

മക്ക: മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ് കൂട്ടായ്മ (കെ എ എം സി മലയാളീസ് ) പരിശുദ്ധ ഹജ്ജിനു മുന്നോടിയായി രക്ത ദാന കാംപ് സംഘടിപ്പിച്ചു. വിശുദ്ധ ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും രക്ത ദാന കാംപ് സംഘടിപ്പിക്കാറുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടി ബ്ലഡ് ബാങ്ക് സ്റ്റാഫ് ജംഷാദിന്റെ ഏകോപനത്തിലാണ് സംഘടിപ്പിച്ചത്.

ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ: ഹനാദി അൽജദാനി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .കെഎഎംസി മലയാളീസ് പ്രസിഡന്റ് അദ്‌നാൻ, ജനറൽ സിക്രട്ടറി സദക്കത്തുള്ള, ട്രഷറർ മുഹമ്മദ് ഷമീം, വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത്, ജോയിന്റ് സിക്രട്ടറിമാരായ ഷഫീക്, ഷൗക്കത്ത് അലി, ജോയിന്റ് ട്രഷറർ ഫിറോസ് എന്നിവർ കാംപിന് നേതൃത്വം നൽകി. പരിപാടിയിൽ സഹകരിച്ച അംഗങ്ങൾക്കും ആശുപത്രി മാനേജ്മെന്റിനും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.