അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. പഴയങ്ങാടി പുതിയെരു സ്വദേശി അജ്മൽ റഷീദി മകൻ മുഹമ്മദ് ഇബാദ് അജ്‌മൽ ആണ് അബുദാബി യാസിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്.
മാതാവ്: നബീല അജ്മൽ തളിപ്പറമ്പ, സഹോദരങ്ങൾ: നൂഹ അജ്മൽ, ആലിയ അജ്മൽ, ഒമർ അജ്മൽ.
അജ്മൽ ഓടിച്ചിരുന്ന കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ഇബാദ് കാറിൽ തനിച്ചായിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആണ് മരണമെന്നും അടുത്ത കുടുംബ സുഹൃത്ത് പറഞ്ഞു.
അബുദാബി ഇന്ത്യൻ സ്കൂളിലെയും (ഗ്രേഡ് 10 വരെ) ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെയും (ഗ്രേഡ് 12 വരെ) മുൻ വിദ്യാർത്ഥിയായ ഇബാദ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസ് കാർഡിഫ് കാമ്പസിൽ എയർക്രാഫ്റ്റ് എഞ്ചിനീയറിംഗ്, മെയിന്റനൻസ് സംവിധാനങ്ങൾ പഠിക്കുകയായിരുന്നു.
മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞ മാസമാണ് അബുദാബിയിലേക്ക് എത്തിയത്.