ഡെൽറ്റ, മൂന്നാം ഡോസ് വാക്‌സിൻ; സഊദി ആരോഗ്യ മന്ത്രാലയ വിശദീകരണം

0
2689

റിയാദ്: ഡെൽറ്റ കൊറോണ വകഭേദം, മൂന്നാം ഡോസ് വാക്‌സിൻ എന്നിവ സംബന്ധിച്ച് സഊദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നിലവിൽ രാജ്യം അംഗീകരിച്ച ഫൈസർ ബയോൺടെക്, മോഡർന, ആസ്ത്രാസെനിക വാക്‌സിനുകൾ രണ്ട് ഡോസും ജോൺസർ ആൻഡ് ജോൺസർ ഒരു ഡോസും സ്വീകരിച്ചാൽ ഡെൽറ്റ കൊറോണ വാക്സിൻ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഡെൽറ്റ വേരിയന്റ് വൈറസ് വ്യാപനം തടയാനും അതിനെ കൺട്രോൾ ചെയ്യാനും ഈ വാക്സിനുകള്ക്ക് സാധ്യമാണെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സിക്രട്ടറി ഡോ: അബ്ദുല്ലാഹ് അൽ അസീരി അറിയിച്ചു.

നിലവിലെ ഇതേ അവസ്ഥയിൽ ഇമ്യൂൺ സ്‌റ്റാറ്റസ്‌ തുടരുകയാണെങ്കിൽ മൂന്നാം ഡോസ് അഥവാ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.