കൊവിഡ് ഡയഗ്നോസ്റ്റികിൽ മികച്ച നേട്ടവുമായി സഊദി, മികച്ച ആദ്യ പത്ത് രാജ്യങ്ങളിൽ ഇടം നേടി

0
1490

റിയാദ്: കൊറോണ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്തുന്ന മികച്ച രാജ്യങ്ങളിൽ സഊദി അറേബ്യയും. ആഗോളടിസ്ഥാനത്തിൽ ആദ്യ പത്ത് രാജ്യങ്ങളിൽ സഊദി അറേബ്യയും ഇടം നേടി. സ്വദേശി പൗരന്മാരെ കൂടാതെ രാജ്യത്തെ വിദേശികൾക്കും സന്ദർശകർക്കും നിയമ ലംഘകർക്കും വരെ കൃത്യമായ പരിശോധനകളും മെച്ചപ്പെട്ട കൊവിഡ് ചികിത്സയും നൽകുന്നതിൽ സഊദി അറേബ്യ മികച്ച നേട്ടമാണ് നേടിയത്.

രാജ്യത്തെ ‘തത്മൻ’ ക്ലിനിക്കുകൾ രോഗബാധിതർക്ക് ചികിത്സാ സേവനങ്ങളും കൊറോണ സംശയിക്കുന്ന രോഗികൾക്ക് ഡയഗ്നോസ്റ്റിക് പരിശോധനയും നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കൊറോണ മഹാമാരിയുടെ തുടക്കത്തിൽ തന്നെ ഇത്തരം ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾ പ്രതിദിനം ഗുണഭോക്താക്കളുടെ എണ്ണം 700 മുതൽ 1000 ലധികം വരെയുള്ളതിനാൽ രോഗികളെ ഏറ്റവുമധികം സ്വീകരിക്കുന്ന കേന്ദ്രമായി ഇത് കണക്കാക്കപ്പെടുന്നു.

കൊറോണ പാൻഡെമിക്കിന്റെ വെളിച്ചത്തിൽ രോഗികളുടെ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുമായി കൺസൾട്ടന്റ് ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫുകളുടെയും ഒരു പ്രത്യേക സംഘം ഇത്തരം കേന്ദ്രത്തിലുണ്ട്. ഗുണഭോക്താക്കളുടെ ഭാരം ലഘൂകരിക്കുന്നതിന്, പ്രവേശനത്തിന് ബാർകോഡ് സംവിധാനം, രോഗിക്ക് എത്തിച്ചേരുന്നതിനുമുമ്പ് വീട്ടിൽ തന്നെ ഡാറ്റ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സംവിധാനം, തുടർന്ന് ഒരു വിഷ്വൽ സോർട്ട് ചെയ്ത ശേഷം നേരിട്ട് കേന്ദ്രത്തിലേക്ക് പ്രവേശിക്കുവാനുള്ള സംവിധാനം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.