റിയാദിൽ ജനവാസ കേന്ദ്രത്തെ വീടിന്റെ മേൽക്കൂരയിൽ സിംഹം, വീഡിയോ

0
5279

റിയാദ്: റിയാദിൽ ജനവാസ കേന്ദ്രത്തെ വീടിന്റെ മേൽക്കൂരയിൽ സിംഹം. റിയാദിലെ അൽ-റിമൽ പരിസരത്തുള്ള ഒരു വീടിന്റെ മേൽക്കൂരയിലാണ് അലഞ്ഞുതിരിയുന്ന ഒരു ചെറിയ സിംഹത്തെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സമീപ വീട്ടിലെ ഒരു പൗരനാണ് സിംഹത്തെ കണ്ടത്. എന്നാൽ, വീടിന്റെ ഉടമക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. എവിടെ നിന്നാണ് ഇത് വന്നതെന്ന് വ്യക്തമല്ല.

സംഭവം അറിഞ്ഞെത്തിയ അധികൃതർ വന്യജീവി വികസനത്തിനുള്ള ദേശീയ കേന്ദ്രവുമായി ആശയവിനിമയം നടത്തി സിംഹത്തെ പ്രൊഫഷണലായി കൈകാര്യം ചെയ്തതിന് ശേഷം നിയന്ത്രിക്കുകയായിരുന്നു. സിംഹത്തിന് പരിശീലനം ലഭിച്ചിരുന്നതായാണ് കരുതുന്നത്. ആരെയും ഉപദ്രവിച്ചിട്ടില്ല.

വീഡിയോ

https://youtube.com/shorts/ChAWg1cX32c?feature=share