കുട്ടികൾക്കുള്ള ‘ക്ലാസ് റൂം തീയേറ്റർ’ ഉദ്ഘാടനം വെള്ളിയാഴ്ച

ജിദ്ദ: നവോദയ കുടുംബവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന “ക്ലാസ്സ്‌റൂം തീയേറ്റർ” ഉദ്ഘാടനം ജൂലൈ 9 വെള്ളിയാഴ്ച്ച
വൈകുന്നേരം 7 മണിക്ക് സൂം ഫ്‌ളാറ്റ്ഫോമിൽ നടക്കും. ക്ലാസ്സ്‌റൂം തീയേറ്ററിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിട്ടുള്ള വാട്ട്സ്ആപ്പ് നമ്പറിൽ പേര്, വയസ്, സ്കൂളിന്റെ പേര്, രക്ഷിതാവിന്റെ പേര്, രക്ഷിതാവിന്റെ മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ എന്നിവ സഹിതം രജിസ്റ്റർ ചെയ്യണമെന്ന് നവോദയ കുടുംബവേദി അറിയിച്ചു.

ക്ലാസ്സെടുക്കുന്നത് പ്രശസ്ത തീയേറ്റർ ആക്ടിവിസ്റ്റ് മുഹ്‌സിൻ കാളികാവ്.
രജിസ്റ്റർ ചെയ്യേണ്ട വാട്സ്ആപ്പ് നമ്പർ: 0536558281 / 0551374535