റിയാദ്: നജ്‌റാൻ വാഹനാപകടത്തിൽ പരിക്കേറ്റു കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ കഴിയുന്ന നഴ്‌സുമാരെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം സന്ദർശിച്ചു രോഗവിവരങ്ങൾ ചോദിച്ചറിയുകയും എത്രയും പെട്ടന്ന് രോഗം ഭേദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. കോൺസുലേറ്റിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും സഹകരണവും ഉറപ്പു നൽകി.
ഹംന മറിയം (കോൺസൽ, കോമേഴ്‌സ് ), മുഹമ്മദ് ഷമീം (മെമ്പർ, സാമൂഹിക ക്ഷേമ ഏകോപന സമിതി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് & യു എൻ എ മക്ക കോ-ഓർഡിനേറ്റർ), അബൂബക്കർ (യു എൻ എ നജ്‌റാൻ കോഓർഡിനേറ്റർ), സമീന (ഡെപ്യൂട്ടി നഴ്സിംഗ് ഡയറക്ടർ), സിന്ധു (നഴ്സിംഗ് ക്വാളിറ്റി) എന്നിവർ കൂടെ ഉണ്ടായിരുന്നു.