സഊദിയിൽ ഇനി പത്ത് ദിവസം മാത്രം, ഹീറ്റർ ഇല്ലാതെ പുലർച്ചെ കുളിക്കാൻ കഴിയില്ല; ശൈത്യകാലത്തിന്റെ ആരംഭം വെളിപ്പെടുത്തി സഊദി ജ്യോതിശാസ്ത്രജ്ഞൻ

0
6

റിയാദ് – കടുത്ത ചൂടിൽ നിന്ന് സഊദി അറേബ്യ മെല്ലെ തണുപ്പിലേക്ക് മാറുന്നു. കാലാവസ്ഥ നിലവിൽ മെച്ചപ്പെട്ടുവരുന്നുവെന്നും താപനില കുറയുന്നുവെന്നും ചൂണ്ടിക്കാട്ടിയ സഊദി ജ്യോതിശാസ്ത്രജ്ഞൻ ഖാലിദ് അൽ സഖാഖ് ശൈത്യകാലത്തിന്റെ ഔദ്യോഗിക ആരംഭ തീയതി വെളിപ്പെടുത്തി.

ശീതകാലം എപ്പോൾ ആരംഭിക്കുമെന്ന ചോദ്യത്തിന് മറുപടിയായി അൽ സഖാഖിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: “ശീതകാലം ഇനിയും രണ്ടര മാസം അകലെയാണ്, പക്ഷേ ഇപ്പോൾ കാലാവസ്ഥ നല്ലതാണ്.”

“10 ദിവസത്തിനുശേഷം, വാട്ടർ ഹീറ്റർ ഓണാക്കിയില്ലെങ്കിൽ പ്രഭാത പ്രാർത്ഥനയ്ക്ക് മുമ്പ് നമുക്ക് കുളിക്കാൻ കഴിയില്ല, 32 ദിവസത്തിനുശേഷം, വർഷത്തിലെ ഏറ്റവും അത്ഭുതകരമായ ദിവസം വരും, അത് അൽ-വാസ്ം ആണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.