പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി ബഷീർ കോരനാത്ത് (40) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ പതിനൊന്നു വർഷമായി ജിദ്ദയിലെ ഒരു മദ്രസയിൽ ഹാരിസ് ആയി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് : മയമി ഹാജി മാതാവ്: ഖദീജ
ഭാര്യ : ഫസീജ മക്കൾ: ഫർസാന, സിഫാന, ഷഹാന നിഹാല

കെഎംസിസി പ്രവർത്തകരായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സിദ്ധീഖ് ഒളവട്ടൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ മറവ് ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു.