മനുഷ്യക്കടത്ത് തടയാൻ സഊദി അറേബ്യ ഇന്ത്യയുമായി ധാരണാപത്രം ഒപ്പിടും

0
1444

റിയാദ്: മനുഷ്യക്കടത്ത് തടയുന്നതിനായി ഇന്ത്യമായി ധാരണ പത്രം ഒപ്പ് വെക്കാൻ സഊദി മന്ത്രി സഭ തീരുമാനം. നിയോം സിറ്റിയിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മനുഷ്യക്കടത്ത് തടയുകയും ചെറുക്കുകയും ചെയ്യുന്ന മേഖലയിൽ ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാൻ തീരുമാനിച്ചത്.

ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെച്ച് അന്തിമാംഗീകാരത്തിനായി മന്ത്രിസഭക്ക് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തി.