റിയാദ്: സഊദിയിൽ ഇലക്ട്രിസിറ്റി ബില്ലുകൾ ഇനി മുതൽ ഇംഗ്ലീഷ് ഭാഷയിലും നൽകി തുടങ്ങുമെന്ന് സഊദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. അറബി അറിയാത്ത ഇതര ഭാഷക്കാർക്കും രാജ്യത്തെ വിദേശ കമ്പനികൾക്കും വേണ്ടിയാണ് ഇംഗ്ലീഷ് ഭാഷയിൽ ബില്ലുകൾ ഇഷ്യു ചെയ്തു നൽകുകയെന്ന് കമ്പനി അറിയിച്ചു.
നിലവിൽ കറണ്ട് ബില്ലുകൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് നൽകുന്നത്. ഇത് പലപ്പോഴും അറബി അറിയാത്തവർക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.