റിയാദ്: സഊദിയിൽ നാല്പതു വയസിനു മുകളിലുള്ളവർക്ക് രണ്ടാഴ്ച്ചക്ക് സെക്കന്റ് ഡോസ് വാക്സിൻ ലഭ്യമാകും. നിലവിൽ 50 ഉം അതിന് മുകളിലും ഉള്ളവർക്കാണ് വാക്സിൻ നൽകുന്നത്. രണ്ടാഴ്ച്ചക്ക് ശേഷം 40-50 വയസിനു ഇടയിലുള്ളവർക്ക് രണ്ടാം ഡോസ് ഷെഡ്യുളുകൾ നൽകി തുടങ്ങുമെന്ന് അൽ ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തു.
12-18 വയസുകൾക്ക് ഇടയിലുള്ളവർക്ക് ഫൈസർ ബയോൺടെക് വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.