ബംഗ്ളാദേശിലെ സഊദി എംബസി അടച്ചു 

0
2459

ധാക്ക: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ബംഗ്ളാദേശിലെ സഊദി എംബസി താൽകാലികമായി അടച്ചു പൂട്ടി. രാജ്യ വ്യാപകമായി സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് എംബസി താത്കാലികമായി അടച്ചു പൂട്ടിയത്. എംബസി പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തി വെക്കുന്നതായും എംബസി അറിയിച്ചു.

ജൂൺ 28 മുതൽ അടിയന്തിര സർവ്വീസുകൾ ഒഴികെ രാജ്യത്ത് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇതേ തുടർന്ന് സർക്കാർ നിയന്ത്രണം നീക്കുന്നത് വരെ ഓഫീസ് പ്രവർത്തനം ഉണ്ടാകുകയില്ലെന്നു എംബസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here