സഊദി പ്രവാസികൾക്ക് അബ്ഷിർ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം

0
6700

റിയാദ്: അബ്ഷിർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാൻ ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്. വ്യാജ ലിങ്കുകൾ മുഖേന അബ്ഷിർ തുറക്കാൻ ശ്രമിക്കരുതെന്നും പ്ലാറ്റ്‌ഫോമുമായോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രധാന ഗേറ്റുമായോ ബന്ധമുണ്ടെന്ന് കാണിച്ച് ലഭ്യമാകുന്ന ലിങ്കുകൾ കയറി അബഷിർ തുറക്കരുതെന്നുമടക്കമുള്ള മുന്നറിയിപ്പാണ് അബ്ഷിർ പ്ലാറ്റ്‌ഫോം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അബ്ഷിർ സൈറ്റിലേക്ക് പ്രവേശിക്കാൻ ആവശ്യപ്പെട്ട് വ്യാജ ലിങ്കുകളിലൂടെ ഉപയോക്താക്കളെ വഞ്ചിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഉപയോക്താക്കളുടെ ഡാറ്റ നേടുകയും സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടക്കുന്നതെന്നും മുന്നറിയിപ്പിൽ വ്യക്തമാകുന്നു.

ഉപയോക്താക്കൾക്ക്  Www.absher.sa വഴി പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരാമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് https://www.moi.gov വഴി ആക്‌സസ് ചെയ്യാമെന്നും ഓപ്പൺ ആക്കുന്ന സമയങ്ങളിൽ ഇവ വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അബ്ഷിർ പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here