ഈത്തപ്പഴം ഉത്പാദനത്തിൽ ആഗോള തലത്തിൽ സഊദിക്ക് രണ്ടാം സ്ഥാനം

0
970

റിയാദ്: ഈത്തപ്പഴം ഉത്പാദനത്തിൽ സഊദി അറേബ്യക്ക് ആഗോള തലത്തിൽ രണ്ടാം സ്ഥാനം. നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്സും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സും ഇന്ന് പുറത്തിറക്കിയ കണക്കുകളിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ സഊദി അറേബ്യ മുന്നിൽ നിൽക്കുന്നത്. പ്രതിവർഷം 1.5 ദശലക്ഷം ടണ്ണിലധികമാണ് സഊദിയുടെ ഉൽ‌പാദനക്ഷമത.

കഴിഞ്ഞ വർഷം സഊദി 107 രാജ്യങ്ങളിലേക്കാണ് ഈത്തപ്പഴം കയറ്റുമതി ചെയ്തത്. കയറ്റുമതിയുടെ മൂല്യം 7.1 ശതമാനം വർദ്ധിച്ചു. 927 ദശലക്ഷം റിയാൽ മൂല്യമുള്ളതാണിത്.

നിലവിൽ 31 ദശലക്ഷത്തിലധികം ഈന്തപ്പനകളും 123,000 കാർഷിക ഉടമസ്ഥതയുമുള്ള രാജ്യമാണ് സഊദി അറേബ്യ. 157 ഈത്തപ്പഴം ഫാക്ടറികളും രാജ്യത്തുണ്ട്. ഇവയിൽ 42 എണ്ണവും സഊദി ഡേറ്റ്സ് മാർക്ക് അംഗീകാരം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here