എസ്‌ഐസി റിയാദ് ഘടകം നേതാവ് സുബൈർ അഹ്‌മദ്‌ അന്തരിച്ചു

0
1775

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ആലുവ ചാലക്കൽ സുബൈർ അഹ്‌മദ്‌ (50) ആണ് മരണപ്പെട്ടത്. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി സിക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

റിയാദിൽ ലീഗ്രാന്റ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സ്വാബിറ, മക്കൾ: മുഹമ്മദ്‌ ജാസിർ, സമീഹ, സ്വാലിഹ. പരേതരായ അഹമദ്, സൈനബ എന്നിവരുടെ മകനാണ്.

റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ നിന്ന് റിയാദ് ശുമേസി ആശുപത്രിയിലേക്ക് മാറ്റുന്ന മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടന്നു വരികയാണ്. എസ്‌ഐസി, കെഎംസിസി നേതാക്കൾ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here