പ്രവാസികൾക്ക് തിരിച്ചടി, ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സർവീസ്​ ഇല്ലെന്ന്​ എയർ ഇന്ത്യ

0
1572

ദുബൈ: ബുധനാഴ്​ച മുതൽ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​ പ്രതീക്ഷിച്ച പ്രവാസികൾക്ക്​ വീണ്ടും തിരിച്ചടി. ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സർവീസ്​ ഉണ്ടാവില്ലെന്ന്​ എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്ക്​ മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് എയർ ഇന്ത്യ​ ഇക്കാര്യം അറിയിച്ചത്​. യാത്രാനിബന്ധനകളിൽ അനിശ്​ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം.

യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജൂലൈ ആറ്​ വരെ വിമാനസർവീസ്​ ഉണ്ടാവില്ലെന്നും കൂടുതൽ വിവരങ്ങൾ വെബ്​സൈറ്റിലൂടെയും ട്വിറ്റർ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​ന്റെ സംശയത്തിന്​ മറുപടിയായി എയർ ഇന്ത്യ ട്വീറ്റ്​ ചെയ്​തത്​.

കൂടുതൽ വിവരങ്ങൾക്ക് ഇത് കൂടി വായിക്കുക

യുഎഇ യിലേക്ക് പ്രവേശനം ഇന്ന് മുതൽ, പക്ഷെ യാത്ര പോകാനാകാതെ പ്രവാസികൾ നിരാശയിൽ

വിമാനകമ്പനികൾ നിർത്തി വെച്ച് ടിക്കറ്റ് വിൽപ്പന ഇത് വരെ പുനഃരാരംഭിച്ചിട്ടില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here