റിയാദ്: സഊദി അറേബ്യ വാക്‌സിനേഷൻ ലക്ഷ്യത്തിന്റെ അരികെയെന്നു ആരോഗ്യ മന്ത്രാലയം. സമൂഹത്തിലെ 70 ശതമാനത്തിലധികം മുതിർന്നവർക്കും പ്രതിരോധശേഷി നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുന്നതിന് രാജ്യം സമീപമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബുൽ ആലി പ്രതികരിച്ചു. “റൊട്ടാന ഖലീജിയ” ചാനലിലെ “യാഹല ” പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 60 അറുപതും അതിനു മുകളിലുള്ളവർക്കും രണ്ടാമത്തെ ഡോസ് നൽകുന്നതിലാണ് മുൻഗണന.
കമ്മ്യൂണിറ്റി പ്രതിരോധ ശേഷിയിൽ മുതിർന്നവരെ ലക്ഷ്യമാക്കിയാൽ രാജ്യത്തെ 17 ദശലക്ഷം ആളുകൾക്ക് കുത്തിവയ്പ് നൽകണമെന്നും സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ലക്ഷ്യം വച്ചാൽ 24 ദശലക്ഷം ആളുകൾക്ക് വാക്സിനേഷൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുകൾ വിതരണത്തിനായി നൽകുന്നത് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് പേപ്പറുകളും രേഖകളും അവലോകനം ചെയ്യുന്നത് ഉൾപ്പെടെ വളരെ സൂക്ഷ്മവും സങ്കീർണ്ണവുമായ നിരവധി ഘട്ടങ്ങൾക്ക് ശേഷമാണ് അനുമതി നൽകുന്നത്. പുതിയ കൊവിഡ് വാക്സിനുകൾക്കായി പഠനങ്ങൾ പുരൊഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr