റിയാദ്: രാജ്യത്ത് പതിനെട്ട് വയസിനു താഴെയുള്ളവർക്ക് ഉടൻ കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗമായ ഈ വിഭാഗത്തിന് വാക്‌സിൻ നൽകുന്നതിനുള്ള പഠനം ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കി വരികയാണെന്നും അൽ ഇഖ്‌ബാരിയ ചാനൽ റിപ്പോർട്ട് ചെയ്‌തു.
18 വയസോ അതിൽ താഴെയോ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനുള്ള പഠനത്തിനായി ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തെ ചെറുപ്പക്കാരാണ് ഏറ്റവും വലിയ വിഭാഗമെന്നും അൽ ഇഖ്‌ബാരിയ ചാനൽ വിശദീകരിച്ചു.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക




