റിയാദ്: വിദേശികൾക്ക് അനുവദിക്കുന്ന റീ-എൻട്രി വിസകൾ ഫൈനൽ എക്‌സിറ്റ് വിസകൾ ആക്കി മാറ്റാൻ സാധിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വദേശത്ത് കഴിയുന്ന കുടുംബാംഗങ്ങളുടെ റീ-എൻട്രി വിസ, ഇഖാമ കാലാവധികൾ അവസാനിച്ചിട്ടുണ്ടെന്നും ഇവരുടെ റീ-എൻട്രികൾ ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാൻ സാധിക്കുമോയൈന്നും അന്വേഷിച്ച് പ്രവാസി നടത്തിയ അന്വേഷണത്തിലാണ് ജവാസാത് ഇങ്ങനെ മറുപടി നൽകിയത്.
സ്വകാര്യ മേഖലാ ജീവനക്കാരും ആശ്രിതരും അടക്കമുള്ളവരുടെ റീ എൻട്രി, അവർ നാട്ടിൽ ആയിരിക്കുന്ന അവസ്ഥയിൽ ഫൈനൽ എക്‌സിറ്റ് ആക്കാൻ സാധിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതേസമയം, ഇത്തരം സാഹചര്യങ്ങളിൽ റീ എൻട്രി വിസാ കാലാവധി അവസാനിച്ച ശേഷം കുടുംബാംഗങ്ങളെ തന്റെ സ്‌പോൺസർഷിപ്പിൽ നിന്ന് നീക്കം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലെ ‘തവാസുൽ’ സേവനം വഴി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്.





