റിയാദ്: രാജ്യത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിൻ സ്വീകരിക്കാത്തവരെ കടകളിൽ പ്രവേശിപ്പിക്കുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 48 ദിവസത്തിനുശേഷം എല്ലാ കടകളിലും ഔട്ട്‌ലെറ്റുകളിലും വാക്സിനേഷൻ എടുക്കാത്ത ആളുകൾ പ്രവേശിക്കുന്നത് തടയുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ ആവർത്തിച്ചു.
കൊറോണയെ നേരിടുന്നതിലെ സംഭവവികാസങ്ങൾ വെളിപ്പെടുത്തുന്നതിനായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുൽഹിജ്ജ 22 മുതലായിരിക്കും വാക്സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം നിഷേധിക്കുക. കൊറോണ വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും വാണിജ്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായിരിക്കുമെന്നാണ് അധികൃതർ വ്യകതമാക്കിയത്.




