റിയാദ്: പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്ന നടപടികളുമായി സഊദി അറേബ്യ. ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളില്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ സേവനം ലഭ്യമാകും. തവക്കൽന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ മിക്ക അറബ് രാജ്യങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. കൂടാതെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, അമേരിക്ക, മാലിദ്വീപ് തുടങ്ങി 75 രാജ്യങ്ങളിലാണ് തവക്കൽന സേവനം ലഭ്യമാകുക.