ഒറ്റ ഡോസ് വാക്സിൻ കൊണ്ട് കൊവിഡിനെ നേരിടാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം

0
960

റിയാദ്: നിലവിലെ സാഹചര്യത്തിൽ വകഭേദം വന്ന വൈറസിനെ ഒറ്റ ഡോസ് വാക്സിൻ കൊണ്ട് കൊവിഡിനെ നേരിടാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയ പ്രതിരോധ സെക്രട്ടറി ഡോ: അബ്ദുല്ല അസീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഉത്ഭവിച്ച കൊറോണ വൈറസിന്റെ പുതിയ രൂപമായ “ഡെൽറ്റ” യെ നേരിടുന്നതുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങൾ അവലോകനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസിന്റെ പരിവർത്തനം ചെയ്ത പതിപ്പിനെ നേരിടാൻ ഒരു ഡോസ് മാത്രം മതിയാകാത്തതിനാൽ, ബ്രിട്ടനിൽ രണ്ടാമത്തെ ഡോസ് എല്ലാവർക്കും നൽകാൻ അവിടത്തെ സർക്കാരിനെ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

“ഡെൽറ്റ” ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ചൈനയിലെ ഗ്വാങ്‌ഷൗ നഗരം വരെ അഭൂതപൂർവമായ ഈ അണുബാധകൾക്ക് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here