മോഡേർണ കമ്പനിയുമായി സഊദി കമ്പനി കരാറിൽ ഏർപ്പെട്ടു

0
1142

റിയാദ്: അമേരിക്കൻ കമ്പനിയായ മോഡേർണ കൊവിഡ് വാക്സിൻ കമ്പനിയുമായി സഊദി ഫാർമസ്യൂട്ടിക്കൽ കമ്പനി കരാറിൽ ഒപ്പ് വെച്ചു. നിൽവിൽ സഊദിയിൽ വാക്സിൻ വിതരണത്തിനായാണ് തബൂക്കിലെ ആസ്ട്ര ഇൻഡസ്ട്രിയൽ ഗ്രൂപ്പ് കരാറിൽ ഏർപ്പെട്ടതെങ്കിലും വാക്സിൻ നിർമ്മാണത്തിലും ഉടൻ കരാർ ഉണ്ടാകുമെന്നാണ് കരുതുന്നത്. കൊവിഡ് വാക്സിന് പുറമെ മറ്റു ചില ഏതാനും ആന്റി വേരിയബിൾ ഡോസുകളും വിതരണം ചെയ്യാനും കരാറുണ്ട്.

മോഡേർണ കമ്പനിയുമായി സഹകരിച്ച് മരുന്ന് നിർമ്മാണത്തിലുൾപ്പെടെ കൂടുതൽ സഹകണത്തിൽ പങ്കാളികളാകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആസ്ട്ര ഇൻഡസ്ട്രിയൽ ഗ്രൂപ്പ് തലവൻ മുഹമ്മദ് അൽ ഹഖബാനി പ്രതികരിച്ചു. സഊദി ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ആവശ്യകതകളിൽ ഒന്നാണ് ഈ സഹകരണമെന്നു ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് അണ്ടർ സിക്രട്ടറി ഡോ: അബ്ദുള്ള അൽ അസീരി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here