Saturday, 27 July - 2024

ചൂട് കനക്കുന്നു, ജൂൺ 15 മുതൽ തൊഴിൽ മേഖലയിൽ പുറത്തെ ജോലികൾക്ക് വിലക്ക്

റിയാദ്: ചൂട് ശക്തിയായതോടെ പുറത്തെ സൂര്യന് കീഴിലെ നേരിട്ടുള്ള ജോലികൾക്ക് തൊഴിൽ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 15 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിലക്ക് സെപ്റ്റംബർ 15 ബുധനാഴ്ച വരെയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം വരുന്നതെന്നും തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും അപകടങ്ങൾക്ക് കാരണമായേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധയുടെ ഭാഗമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.

വിവിധ അപകടസാധ്യതകളിൽ നിന്ന് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നൽകാനും തൊഴിൽപരമായ പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനും കാര്യക്ഷമതയുടെയും പ്രതിരോധ മാർഗ്ഗങ്ങളുടെയും നിലവാരം ഉയർത്താനും തൊഴിലാളികളെ സംരക്ഷിക്കാനും മന്ത്രാലയം ശ്രമിക്കുന്നതിനാൽ തൊഴിൽ സമയം ക്രമീകരിക്കാനും മന്ത്രാലയ വ്യവസ്ഥകൾ നടപ്പിലാക്കാനും തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

Most Popular

error: