ജിദ്ദ : പുതുതായി രൂപം കൊണ്ട ജിദ്ദ – തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ. ടി.എ) ഭാരവാഹികൾ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാ ആലമിനെ സന്ദർശിച്ചു. സംഘടനയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും ഭാരവാഹികൾ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ പൊതുപ്രവർത്തനങ്ങൾക്കും ജെ.ടി.എയുടെ പിന്തുണ വാഗ്ദാനം ചെയ്തു. കോൺസുലേറ്റ് ആവിഷ്ക്കരിച്ചിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം നടത്താനുള്ള ജെ.ടി.എ യുടെ ഉദ്യമത്തേയും കലാ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തെയും കോൺസൽ ജനറൽ ശ്ലാഘിച്ചു.
പ്രതിനിധി സംഘത്തിൽ ജെ ടി എ പ്രസിഡന്റ് അലി തേക്കുതോട് , ട്രഷറർ മാജാസാഹിബ്, കൺവീനർ റാഫി ബീമാപള്ളി, ഉപദേശക സമിതിയംഗങ്ങളായ നസീർ വാവാക്കുഞ്ഞ്, മുഹിയിദ്ധീൻ, സിറാജ്ജുദ്ധീൻ എന്നിവരും ഉണ്ടായിരുന്നു.
ജെ.ടി.എയുടെ ഔദ്യോഗിക ലോഞ്ചിംഗ് ജൂൺ 18-ന് സാംസ്കാരിക പരിപാടികളോടെ ക്ഷണിക്കപ്പെട്ട സദസ്സിൽ സൂം വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന എറണാകുളം മുതൽ കന്യാകുമാരി വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ജിദ്ദ – തിരുവിതാംകൂർ അസോസിയേഷൻ.