ജിദ്ദ: സഊദിയിൽ നിസ്കാരത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ഐഎസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മാത്രാലയം അറിയിച്ചു. ഹാദി ബിൻ മിസ്ഫർ അൽ ഖഹ്താനി എന്ന പോലീസുകാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വലീദ് സാമി എന്ന ഈജിപ്ഷ്യൻ ഭീകരനെയാണ് ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഡ്യുട്ടിക്കിടെ ഗവർണറേറ്റിലെ പെട്രോൾ പമ്പിലെ ഒരു പള്ളിയിൽ കയറി നിസ്കരിക്കുന്നതിനിടെയാണ് പോലീസുകാരനെ പ്രതി ക്രൂരമായി കുത്തികൊലപ്പെടുത്തിയത്. അത്തഹിയ്യാത്തിൽ ഇരിക്കുകയായിരുന്ന പോലീസുകാരനെ പള്ളിയിൽ ആരും ഇല്ലെന്ന് ഉറപ്പിച്ച പ്രതി നിരവധി തവണയാണ് കുത്തിയത്. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ സുരക്ഷാ അന്വേഷകർ കണ്ടെത്തുകയായിരുന്നു. പ്രതിയിൽ നിന്ന് കൊലയ്ക്കുപയോഗിച്ച ആയുധവും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.