റിയാദ്: രാജ്യത്തെ തൊഴിലാളികളുടെ പരാതികളിൽ പെട്ടെന്ന് പരിഹാരം കാണുന്നതിന്റെ ഭാഗമായി നീതിന്യായ മന്ത്രാലയമാണ് ലേബർ കാൽക്കുലേറ്റർ എന്നെ രീതിയിൽ പുതിയ സംവിധാനം പുറത്തിറക്കിയത്. രാജ്യത്തെ കോടതികളിലും തര്‍ക്ക പരിഹാര അതോറിറ്റികളിലും നടപ്പിലാക്കി വരുന്ന ഡിജിറ്റലൈസേഷന്റെ ഭാഗമായി കൂടിയായ പുതിയ ആപ്ലിക്കേഷന്‍ വഴി ഓരോ തൊഴിലാളിക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. https://www.moj.gov.sa/ar/eServices/Pages/Details.aspx?itemId എന്ന ലിങ്കിൽ ലേബർ കാൽക്കുലേറ്റിന്റെ സേവനം ലഭ്യമാകും.
തൊഴിലാളിയും തൊഴില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ എളുപ്പത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുക, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുക എന്നിവക്ക് ആപ്ലിക്കേഷന്‍ സഹായകരമാകും.കൂടാതെ, ശമ്പള കുടിശ്ശിക, സേവനാനന്തര ആനുകൂല്യങ്ങൾ, അവധിക്കാലത്തെ അവധിക്കാലത്തെ ശമ്പളം, ഓവർടൈം എന്നിവയെ കുറിച്ചുള്ള തർക്കങ്ങൾക്കും പരാതികൾക്കും വാര്‍ഷിക അവധിയും വേതനവും അനുവദിക്കുന്നത് സംബന്ധിച്ച പാരാതികള്‍ക്കും ഇതിലൂടെ പരിഹാരം തേടാനാകും.