Friday, 13 December - 2024

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ സൂക്ഷ്മത പാലിക്കണം: അജ്മൽ മദനി

ജിദ്ദ: സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയുകയും എഴുതുകയും ചെയ്യുന്നത് വഴി നാം ചെയ്യുന്ന സൽകർമ്മങ്ങൾ നിഷ്‌ഫലമുകുമെന്നും ആയതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ സൂക്ഷമത പാലിക്കണമെന്നും അജ്‌മൽ മദനി വാണിമേൽ പറഞ്ഞു. മറ്റുള്ളവരുടെ അഭിമാനത്തിന് ക്ഷതം പറ്റുന്ന രൂപത്തിലുള്ള വാക്കുകളും എഴുത്തുകളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ പഠനക്‌ളാസിൽ ‘അമലുകൾ നഷ്ടപ്പെടുത്തരുത്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആത്മാർത്ഥമായ കർമ്മങ്ങൾ മാത്രമേ പടച്ച തമ്പുരാൻ സ്വീകരിക്കുകയുള്ളൂ എന്നും ചെയ്ത കർമങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടി എപ്പോഴും പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ചെയ്ത കർമങ്ങളുടെ പ്രതിഫലം നഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കണമെന്നും ഇല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽപ്പെടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനങ്ങളെ കാണിക്കാൻ വേണ്ടി കർമ്മങ്ങൾ ചെയ്യുന്നവർക്ക് സ്വർഗ്ഗമല്ല, നരകമാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ശിഹാബ് സലഫി എടക്കര സ്വാഗതം പറഞ്ഞു. ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇസ്‌ലാഹി സെന്റര് വളണ്ടിയർ ത്വാഹ ആലപ്പുഴക്ക് പരിപാടിയിൽ വെച്ച് യാത്രയയപ്പ് നൽകി. അസീസ് സ്വലാഹി നന്ദി രേഖപ്പെടുത്തി.

Most Popular

error: