ജിദ്ദ: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ‘ആവാസ വ്യവസ്ഥയുടെ പുനഃ സ്ഥാപനം’ എന്ന പ്രസക്തമായ പ്രമേയത്തിൽ ഫോറം ഫോർ ഇന്നവേറ്റീവ് തോട്സ് (ഫിറ്റ്) പരിസ്ഥിതി ദിനം ആചരിച്ചു. ബഹറയിലുള്ള വിശാലമായ കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ ജാഫർ വെന്നിയൂർ പരിസ്ഥിതി ദിന സന്ദേശ പ്രസംഗം നടത്തി.
പരിസ്ഥിതി ദിനം മറ്റേതൊരു ദിനത്തെയും പോലെ ആചരിച്ച് പോകേണ്ട ഒന്നല്ലെന്നും ഇത് മാനവരാശിയുടെ നിലനിൽപ്പിനു വേണ്ടിയുള്ള സുദിനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മരം നട്ട് തീർത്ത് ഉത്തരവാദിത്വം തീർക്കുന്നതിനുമപ്പുറത്ത് തനത് പരിസ്ഥിതിയെ പുനസ്ഥാപിക്കാൻ ലോക ജനതയെ സജ്ജമാക്കലായിരിക്കണം ഒരോരുത്തരുടെയും ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹുസൈൻ കരിങ്കറ, മുഹമദ് കുട്ടി പാണ്ടിക്കാട്, ഉനൈസ് കരിമ്പിൽ, ഷറഫു മൊറയൂർ, ഫിറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളായ അബു കട്ടുപ്പാറ, ഫൈറൂസ് കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു.
ജൈവ വൈവിധ്യങ്ങൾ സംരക്ഷിച്ച് പച്ചപ്പുകളെ തിരികെ കൊണ്ടുവന്ന് ആവാസ വ്യവസ്ഥ പുന: സ്ഥാപിക്കാൻ പരിശ്രമിക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞ ചെയതു. സെക്രട്ടേറിയറ്റ് അംഗം കെ.എൻ എ ലത്തീഫ് കൊണ്ടോട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. അരുവി മോങ്ങം കവിത ആലപിച്ചു.
റാഫി ഒലിയിൽ, ഷമീം , മൂസ പട്ടത്ത്, ഹംസക്കുട്ടി കാവിൽ , മുസ്തഫ കട്ടുപ്പാറ എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.
സുബൈർ അരീക്കോട് പ്രാർത്ഥന നടത്തി. ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും അഫ്സൽ നാറാത്ത് നന്ദി പറഞ്ഞു.