Friday, 13 December - 2024

ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ പ്രവാസിയും ‘മൈത്രി ജിദ്ദ’യുടെ ദീർഘകാല അംഗവുമായിരുന്ന മുഹമ്മദ്‌ അഷ്‌റഫ്‌(60) നാട്ടിൽ നിര്യാതനായി. മൈത്രിയുടെ വിവിധ ഭരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.

കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്.
ജിദ്ദയിലെ ബിൻലാദിൻ ഗ്രൂപ്പിലെ സാസ് ഓട്ടോമേഷൻ ഡിവിഷനിൽ കൊമേർഷ്യൽ മാനേജർ ആയിരുന്നു.

ഭാര്യ: ഷെമി മക്കൾ: ഫഹീം അഷ്‌റഫ്‌, ഹിബ അഷ്‌റഫ്‌,ഫിദ അഷ്‌റഫ്‌.
മരുമകൻ: മർവാൻ

മൈത്രി അംഗങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

Most Popular

error: