Friday, 13 December - 2024

വിശ്വാസത്തോടെ സൽകർമ്മങ്ങൾ പ്രവർത്തിക്കുക: അബ്ദുൽ അസീസ് സ്വലാഹി

ജിദ്ദ: പ്രപഞ്ച നാഥനിൽ വിശ്വസിച്ച് കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കണമെന്ന് അബ്ദുൽ അസീസ് സ്വലാഹി ഉദ്‌ബോധിപ്പിച്ചു. കർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ ജീവിതത്തിൽ സൂക്ഷ്മത അനിവാര്യമാണെന്നും വിശ്വാസവും സൂക്ഷമതയും ഉള്ളവരിൽ നിന്ന് മാത്രമേ പടച്ച തമ്പുരാൻ കർമങ്ങൾ സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. റമദാനിൽ നേടിയെടുത്ത ജീവിത വിശുദ്ധി നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച വാരാന്ത്യ പഠന ക്‌ളാസിൽ ‘അമലുകൾ നഷ്ടപ്പെടുത്താതിരിക്കുക’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏകനായ ദൈവത്തിൽ പങ്ക് ചേർക്കാതിരിക്കുക, സത്യ നിഷേധി ആവാതിരിക്കുക, മത നിരാസം ഇല്ലാതിരിക്കുക, ലോക മാന്യം ഇല്ലാതിരിക്കുക, ചെയ്ത കാര്യങ്ങൾ എടുത്ത് പറയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ചെയ്ത കർമങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവർ കാണാൻ വേണ്ടി കർമങ്ങൾ ചെയ്യുന്നത് കൊണ്ടോ ദാനധർമങ്ങൾ നൽകുന്നത് കൊണ്ടോ പ്രതിഫലം ലഭിക്കുകയില്ലെന്നും സൃഷ്ടാവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു കർമങ്ങൾ ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിപാടിയിൽ ഇസ്‌ലാഹി സെന്റര് പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് നന്ദി പറഞ്ഞു.

Most Popular

error: