റിയാദ്: അവധി കഴിഞ്ഞു സഊദിയിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം സ്വദേശി ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഈരാറ്റുപേട്ട തലപ്പള്ളിൽ നസീർ ഹമീദ് (52) ആണ് ബഹ്‌റൈനിലെ ആശുപത്രിയിൽ മരിച്ചത്. ഒന്നര മാസം മുമ്പാണ് ജോലി സ്ഥലമായ റിയാദിലേക്കുള്ള യാത്രയിൽ നസീർ ബഹ്‌റൈനിൽ എത്തിയത്.
അവിടെ ക്വാറന്റീനിൽ കഴിയവെ കൊവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരിക്കുകയുമായിരുന്നു. മൃതദേഹം ബഹ്‌റൈനിൽ തന്നെ ഖബറടക്കും.