ധാക: ബംഗ്ലാദേശ് അധികൃതർ 11 അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം നിരോധിച്ചു. ഇന്ത്യ, ബഹ്‌റൈൻ ഉപ്പെടെയുള്ള രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ നാലിന് നിലവിൽ വരുന്ന നിരോധനത്തിൽ അർജന്റീന, ബ്രസീൽ, ബൊളീവിയ, മലേഷ്യ, നേപ്പാൾ, പരാഗ്വേ, ട്രിനിഡാഡ്, ടൊബാഗോbഎന്നീ രാജ്യങ്ങളാണ് മറ്റുള്ളവ.
ബ്രിട്ടീഷ് വെബ്സൈറ്റ് ഈവനിംഗ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ചതനുസരിച്ച്, ഇന്ത്യൻ വേരിയൻറ് വൈറസ് പരുമെന്ന ആശങ്ക വർദ്ധിച്ച സാഹചര്യത്തിൽ ബ്രിട്ടീഷ് സർക്കാർ ബഹ്‌റൈനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയതായും റിപ്പോർട്ടുണ്ട്.