Saturday, 27 July - 2024

കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് വിമാനമുണ്ട്, പക്ഷെ, ടിക്കറ്റ് നിരക്ക് കേട്ടാൽ തലയിൽ കൈവെച്ചിരുന്നു പോകും

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വിമാന വിലക്ക് യു എ ഇ നീട്ടിയതോടെ പ്രവാസികൾ ആകെ ദുരിതത്തിലാണ്. ഇതോടെ, എങ്ങനെയെങ്കിലും യു എ ഇ യിലേക്ക് എത്താനുള്ള മാർഗങ്ങൾ അന്വേഷിക്കുകയാണിവർ. എന്നാൽ, മറ്റു ചില രാജ്യങ്ങൾ വഴി പലരും ചുറ്റിക്കറങ്ങി ദിവസങ്ങളോളം പലയിടങ്ങളിലും പ്രവേശനം നേടുന്നുണ്ട്. അതിനിടയിലാണ് കൊച്ചിയിൽ നിന്ന് വിലക്ക് സമയത്തും നേരിട്ട് വിമാന സർവ്വീസ് നടക്കുന്നത്. യുഎഇ റസിഡന്റ് വിസയുള്ള ആർക്കും ഇത്തരത്തിൽ വരാമെങ്കിലും അതിന്റെ ചിലവ് കേട്ടാൽ ആരും തലയിൽ കൈവെച്ച് ഇരുന്നു പോകും.

സ്വകാര്യ ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കാനുള്ള അനുമതി ഉപയോഗിച്ചാണ് ട്രാവൽസുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നത്. 15 പേരുമായി പറക്കാൻ കഴിയുന്ന വിമാനങ്ങൾക്കാണ് അനുമതി നൽകുന്നത്. എന്നാൽ, ഇപ്പോൾ ഇതിന്റെ പകുതി അഥവാ ഏഴു പേർക്ക് മാത്രമാണ് ഇതിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളൂ. അതിനാൽ തന്നെ ഒരാൾക്ക് ഏകദേശം 4.25 ലക്ഷം രൂപ ആണ് ടിക്കറ്റ് നിരക്ക്.

ഇന്ത്യയിൽ നിന്നും യു എ ഇ ലേക്ക് Howker xp 800 ചാർട്ടർ ഫ്ലൈറ്റ് നേരിട്ടുള്ള സർവ്വീസുകളാണ് ഇപ്പോൾ യു എ ഇ ബിസിനസ് പ്രമുഖർ സൗകര്യപ്പെടുത്തുന്നത്. മറ്റു വഴികൾ 15 ദിവസം കറങ്ങണമെന്നത് പ്രയാസമായതിനാലാണ്  യു എ ഇ ബിസിനസുകാരും ഉന്നത ജോലിക്കാരും നിരക്ക് കൂടുതലാണെങ്കിലും ഈ മാർഗ്ഗം തിരഞ്ഞെടുക്കുന്നത്.

സ്വകാര്യ ട്രാവൽസ് ഈ മാസം തന്നെ നാല് ദിവസങ്ങളിൽ ഇത്തരത്തിൽ സർവ്വീസുകൾ ഒരുക്കുന്നുണ്ട്. ഇതിൽ പത്താം തിയ്യതിയുള്ള സർവ്വീസിനുള്ള സീറ്റുകൾ ഇതിനകം തന്നെ വിറ്റു കഴിഞ്ഞു. 11, 13, 15 തിയ്യതികൾക്കുള്ള സർവ്വീസുകൾക്കായുള്ള ബുക്കിംഗ് തുടരുകയാണെന്ന് പ്രൊക്സിമ റിക്രൂട്ടിങ് ഗ്രൂപ്പ്‌ എം ഡി ശറഫുദ്ധീൻ പൊന്നാനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447857777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/Jh5J59dcXICBDosWAnEMHw

Most Popular

error: