മസ്‌കത്ത്: ഇന്ത്യയില്‍ നിന്നുള്ള പ്രവേശന വിലക്ക് ഒമാൻ അനിശ്ചിത കാലത്തേക്കു നീട്ടി. ഒമാന്‍ സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരുമെന്നു ബുധനാഴ്ച സുപ്രീം കമ്മിറ്റി അറിയിച്ചു.
ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, സുഡാന്‍, ലബനന്‍, സൗത്ത് ആഫ്രിക്ക, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും തുടരും.
അതേസമയം, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി ജൂണ്‍ 5 ഉച്ചക്ക് രണ്ടു മണി മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വരും.