Saturday, 27 July - 2024

ഒരുമിച്ച് കോളേജ് പഠനം, ബിരുദം; വ്യത്യസ്ത അനുഭവം പങ്ക് വെച്ച് ഉമ്മയും മകളും; സഊദിയുടെ മാറുന്ന മുഖം ഇങ്ങനെ

റിയാദ്: മാറുന്ന സഊദിയുടെ മുഖം ഇങ്ങനെ വ്യത്യസ്തമായി തിളങ്ങുകയാണ്. അതിന്റെ പുതിയ ഉദാഹരണമാണ് ഇവരുടെ കോളേജ് ജീവിതം. ഒരേ സമയം ഭാര്യയായും, ഉമ്മയായും, അമ്മൂമ്മയായും കോളേജ് വിദ്യാർത്ഥിനിയായും, മകളുടെ സഹപാഠിയായും തിളങ്ങാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഐദ റഷീദിയെന്ന യുവതി. സഊദിയിലെ ശഖ്‌റ സർവ്വകലാശാലയിൽ നിന്ന് ഉമ്മയും മകളും ഒരുമിച്ച് ബിരുദം നേടിയ വാർത്ത അറബ് മീഡിയകളിൽ ശ്രദ്ധേയമായ വാർത്തയാണ്.

ഐദ അൽ റഷീദിയും മകൾ അറീജ് അൽ റഷീദിയുമാണ് ഒരേ സമയം ഒരേ സർവ്വകളാശാലയിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങിയത്. ഹൈസ്‌കൂൾ പഠന ശേഷം ഒരുമിച്ച് യൂണിവേഴ്സിറ്റിയിൽ പഠനം നടത്താമെന്ന ആശയം മകൾ അറീജ് ഉമ്മയോട് പങ്ക് വെക്കുകയായിരുന്നു. സയൻസിൽ താത്പര്യം ഉണ്ടായിരുന്ന ഐദ മകളുടെ ആവശ്യം അംഗീകരിച്ച് യൂണിവേഴ്സിറ്റിയിൽ അപേക്ഷ നൽകുകയും ചെയ്തു.

അപേക്ഷ സ്വീകരിച്ച സർവ്വകലാശാല ഹുറൈമില ബ്രാഞ്ചിൽ അഡ്മിഷനും നൽകി. മകളോടൊപ്പം പഠിക്കുമ്പോൾ തന്റെ പഠനം ഒറ്റയ്ക്ക് പഠിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ഭാര്യ, ഉമ്മ, മുത്തശ്ശി, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി എന്നീ നിലകളിൽ ഒരേ സമയം പോകാനായതും അതിൽ വിജയം നേടാനായതായും അവർ പറഞ്ഞു.

വീഡിയോ

കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇

https://chat.whatsapp.com/Jh5J59dcXICBDosWAnEMHw

Most Popular

error: